ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍


Photo: AP

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ ഇന്ത്യന്‍ സഖ്യം ദക്ഷിണകൊറിയയുടെ ചോയ് സോള്‍ ഗ്യൂ-കിം വോണ്‍ ഹോ സഖ്യത്തെ കീഴടക്കി.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. മത്സരം 44 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സ്‌കോര്‍: 21-18, 21-14. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരായ സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ പുരുഷജോഡിയായ ജപ്പാന്റെ തകുരോ ഹോകി-യൂഗോ കോബയാഷി സഖ്യത്തെ കീഴടക്കിയിരുന്നു.



10-ാം സീഡായ സാത്വിക്-ചിരാഗ് സഖ്യം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കരിയറിലെ രണ്ടാം ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ കിരീടമാണ് ഇരുവരും ലക്ഷ്യം വെയ്ക്കുന്നത്. 2022-ജനുവരിയില്‍ സാത്വിക്-ചിരാഗ് സഖ്യം ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടം നേടിയിരുന്നു.

Content Highlights: Satwiksairaj Rankireddy, Chirag Shetty,French Open badminton, French Open badminton 2022, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented