ഷിൻസോ ആബെ | Photo: AP
ടോക്യോ: വെടിയേറ്റുമരിച്ച ജപ്പാന്റെ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ കായികലോകത്തിന്റെയും ആരാധന പിടിച്ചുപറ്റിയ നേതാവായിരുന്നു. ആബെയുടെ ദീര്‍ഘവീക്ഷണത്തിലൂടെയാണ് 2020 ഒളിമ്പിക്സ് ജപ്പാനിലെത്തിയത്. 2013-ല്‍ ഒളിമ്പിക്സിന് ടോക്യോ ആതിഥേയത്വം നേടുമ്പോള്‍ ആബെ ആയിരുന്നു ജപ്പാന് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ നയതന്ത്ര ബന്ധങ്ങളും ദീര്‍ഘവീക്ഷണവും സംഘാടന മികവുമെല്ലാം ഒളിമ്പിക്സിനുവേണ്ടി ഉപയോഗിച്ചു. ആതിഥേയത്വം ഉറപ്പായപ്പോള്‍ത്തന്നെ തയ്യാറെടുപ്പ് തുടങ്ങി.
എന്നാല്‍ ഒളിമ്പിക്സ് നടക്കുന്നതിനുമുമ്പ് അദ്ദേഹം പ്രധാനമന്ത്രി പദം ഒഴിഞ്ഞു. 2020-ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് കാരണം ഒരുവര്‍ഷം നീട്ടിവെച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് നടക്കാതിരുന്നത്. ലോകംമുഴുവന്‍ കോവിഡില്‍ ഭയന്ന കാലത്ത് ആബെയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അടുത്തവര്‍ഷത്തേക്ക് ഗെയിംസ് മാറ്റിവെക്കാനും വിജയകരമായി നടത്താനും കഴിയുമായിരുന്നില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു.
സംഘാടന മികവ് പരിഗണിച്ച് ഗെയിംസിന്റ ഭാഗമായി നല്കുന്ന പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓര്‍ഡര്‍ 2020-ല്‍ ആബെയ്ക്ക് സമ്മാനിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ ജപ്പാന് പ്രധാനമന്ത്രിയാണ്.
Content Highlights: shinzo abe, tokyo olympics, abe death, japan former prime minister, sports news, olypics
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..