ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടെന്നിസ് ജോഡിയായ ശരത് കമലും മണിക ബാത്രയും  2021ലെ ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ മത്സരത്തിന്റെ ഫൈനലില്‍ കൊറിയന്‍ ജോഡിയായ ലീ സാംഗ്‌സു-ജിയോന്‍ ജിഹീ സഖ്യത്തെ തോല്‍പിച്ചാണ് അവര്‍ ടോക്യോയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌കോര്‍: 4-2.

ശരത്തും മണികയും ജ്ഞാനശേഖരന്‍ സത്യനും സുതീര്‍ഥ മുഖര്‍ജിയുമെല്ലാം ഒളിമ്പിക്‌സ് സിംഗിള്‍സിന് യോഗ്യത നേടിയിരുന്നു.

Content Highlights: Sharath Kamal, Manika Batra Seal Mixed Doubles Berth for Tokyo Olympics