വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്


23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 

Photo: Getty Images

കാലിഫോര്‍ണിയ: അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന യു.എസ്.ഓപ്പണ്‍ ടൂര്‍ണമെന്റിലൂടെ സെറീന ടെന്നീസിനോട് വിടപറയും.

40 കാരിയായ സെറീന കുറച്ചുകാലങ്ങളായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

വോഗ് മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ' വിരമിക്കല്‍ എന്ന വാക്ക് എനിക്കിഷ്ടമല്ല. അതൊരു പുതിയ വാക്കായി എനിക്ക് തോന്നുന്നില്ല. ഇതൊരു പരിവര്‍ത്തനമായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മറ്റുചില കാര്യങ്ങള്‍ എനിക്കിപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്' -സെറീന പറഞ്ഞു. ഒപ്പം വോഗ് മാഗസിന് വേണ്ടി
എടുത്ത ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തില്‍ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കേണ്ട സമയമായെന്നും ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ സങ്കടമുണ്ടെന്നും സെറീന കൂട്ടിച്ചേര്‍ത്തു ' കൗണ്‍ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. ടെന്നീസ് താരമെന്നതിനേക്കാള്‍ ഒരമ്മയുടെ റോളില്‍ കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -സെറീന വ്യക്തമാക്കി.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹാര്‍ഡ് കോര്‍ട്ടില്‍ സ്‌പെയിനിന്റെ നൂറിയ പരിസാസ് ഡയസ്സായിരുന്നു സെറീനയുടെ എതിരാളി. എന്നാല്‍ സ്പാനിഷ് താരത്തെ തകര്‍ത്ത് സെറീന വിജയമാഘോഷിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കന്‍ ഇതിഹാസത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4.

വരാനിരിക്കുന്ന യു.എസ് ഓപ്പണില്‍ കിരീടം നേടി ടെന്നീസിനോട് വിടപറയാനൊരുങ്ങുകയാണ് സെറീന. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്.

Content Highlights: serena williams, serena retirement, serena williams retirement, us open, sports, tennis news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented