-
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ശനിയാഴ്ച രണ്ടുമണിക്ക് സായി മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. വൈകുന്നേരം നാലിന് നടക്കുന്ന രണ്ടാം സെമിയില്‍ ഹരിയാണയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളി. കരുത്തരായ മധ്യപ്രദേശിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് സായിയുടെ സെമിപ്രവേശം. നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് തുല്യതപാലിച്ചു.
നിശ്ചിതസമയത്ത് മധ്യപ്രദേശിനായി നരേന്ദര്‍ കൗര്‍, രാജു റന്‍വ എന്നിവര്‍ ഗോളുകള്‍ നേടി. സായിയുടെ ഗോളുകള്‍ കിസാന്‍ ഗായത്രി, ബേതാന്‍ ഡുങ് ഡുങ് എന്നിവരുടെ വകയായിരുന്നു. ഷൂട്ടൗട്ടില്‍ സിംത മിന്‍സ്, അനിമ തിരു, സോണിയ എന്നിവര്‍ സായിക്കായി ഗോള്‍ നേടിയപ്പോള്‍ മധ്യപ്രദേശ് നിരയില്‍ ആകാന്‍ഷ സിങ്ങിനും നരേന്ദര്‍ കൗറിനും മാത്രമേ സ്കോര്‍ ചെയ്യാനായുള്ളൂ. മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍ കീപ്പര്‍ അന്‍ഷു ലാക്രയാണ് സായിയുടെ വിജയശില്പി.
പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. ജ്യോതിപാല്‍ വിജയഗോള്‍ നേടി. ഒഡിഷയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹരിയാണ മുന്നേറിയത്.
അമന്‍ദീപ് കൗര്‍, ദീപിക, അന്നു, ദേവിക സെന്‍ എന്നിവര്‍ ഹരിയാണയ്ക്കുവേണ്ടി ഗോളുകള്‍ നേടി. ഒഡിഷയുടെ രണ്ടു ഗോളുകളും ദീപ്തി ലാക്രയുടെ വകയായിരുന്നു. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് മഹാരാഷ്ട്ര തോല്‍പ്പിച്ചു. മഹാരാഷ്ട്രയ്ക്കായി റിതുജ പിസാല്‍ ഇരട്ടഗോള്‍ നേടി. ജാര്‍ഖണ്ഡിന്റെ ആശ്വാസഗോള്‍ ടോപ്പോ അല്‍ബേല റാണിയുടെ വകയായിരുന്നു.
Content Highlights: Senior National Women's Hockey SAI and Haryana Semi Final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..