ചെന്നൈ: ഹാട്രിക് കിരീടം ലക്ഷ്യമാക്കി ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങിയ കേരളത്തിന്റെ പുരുഷ ടീമിന് ആദ്യ മത്സരത്തില്‍ വിജയം.

നേരിട്ടുള്ള സെറ്റുകളില്‍ (25-18, 25-20, 25-21) കര്‍ണാടകയെയാണ് കേരളം കീഴടക്കിയത്. ആക്രമണനിരയില്‍ ജെറോം വിനീതും അജിത്ത് ലാലും തിളങ്ങിയപ്പോള്‍ പ്രതിരോധത്തില്‍ നായകന്‍ അഖില്‍ ജാസ് കരുത്ത് കാട്ടി. ലിബറോ സി.കെ.രതീഷും മികച്ച പ്രകടനം കാഴ്ച വച്ചു.

കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച പഞ്ചാബിനോടാണ്. ആദ്യ മത്സരത്തില്‍ തെലുങ്കാനയെ പരാജയപ്പെടുത്തിയ വനിതാ ടീം വെള്ളിയാഴ്ച കര്‍ണാടകയെ നേരിടും. 

Content Highlights: senior national volleyball championship karanataka vs kerala