സൗദിയില്‍ വിജയിച്ച ഹാമില്‍ട്ടന്‍ വെസ്തപ്പനൊപ്പം; ഇനി എല്ലാ കണ്ണുകളും അബുദാബിയിലേക്ക്


കൂട്ടിയിടികളും പെനാല്‍റ്റിയും ചുവപ്പ് കൊടിയുമെല്ലാം കണ്ട അത്യന്തം നാടകീയമായ റേസിനാണ് സൗദി അറേബ്യയില്‍ ആരാധകര്‍ സാക്ഷികളായത്.

വിജയമാഘോഷിക്കുന്ന ലൂയിസ് ഹാമിൽട്ടൻ, പിന്നിൽ വെസ്തപ്പൻ | Photo: AP

ജിദ്ദ: ഫോര്‍മുല വണ്‍ കിരീടപോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടന്‍ വിജയിച്ചതോടെ കിരീടപോരാട്ടത്തില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പന് ഒപ്പമെത്തി. നിലവില്‍ 369.5 പോയിന്റുകളാണ് ഇരുവര്‍ക്കുമുള്ളത്.

സൗദി അറേബ്യയില്‍ പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ഹാമില്‍ട്ടന് പിറകില്‍ മൂന്നാമതായാണ് വെസ്തപ്പന്‍ റേസ് തുടങ്ങിയത്. ഇടയ്ക്ക് വെസ്തപ്പന്‍ മുന്നില്‍ കയറിയെങ്കിലും ലീഡ് തിരിച്ചുപിടിച്ച് ഹാമില്‍ട്ടന്‍ വിജയം കാണുകയായിരുന്നു. മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോതാസ് മൂന്നാമതെത്തി.

കൂട്ടിയിടികളും പെനാല്‍റ്റിയും ചുവപ്പ് കൊടിയുമെല്ലാം കണ്ട അത്യന്തം നാടകീയമായ റേസിനാണ് സൗദി അറേബ്യയില്‍ ആരാധകര്‍ സാക്ഷികളായത്. ഇത് ആദ്യമായാണ് സൗദിയില്‍ ഫോര്‍മുല വണ്‍ നടക്കുന്നത്.

കടുത്ത സമ്മര്‍ദ്ദത്തിലും ക്ലാസിക് പ്രകടനമാണ് ഹാമില്‍ട്ടന്‍ പുറത്തെടുത്തത്. നിലവില്‍ ഇരുവര്‍ക്കും ഒരോ പോയിന്റാണുള്ളതെങ്കിലും വിജയം കൂടുതലുള്ളത് വെസ്തപ്പന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇനി ഒരു ഗ്രാന്‍ പ്രീ കൂടിയാണ് സീസണില്‍ ശേഷിക്കുന്നത്. ഡിസംബര്‍ 12-ന് അബുദാബിയിലാണ് മത്സരം നടക്കുക.

Content Highlights: Saudi Arabian GP Lewis Hamilton wins epic to send F1 title race to Abu Dhabi final

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented