photo:twitter
ന്യൂഡല്‍ഹി: ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയാണ് ഇരുവരും പുതുചരിത്രമെഴുതിയത്. ഫൈനലില്‍ ഓങ് യൂ സിന്‍-ടിയോ ഇ യി എന്നിവരടങ്ങുന്ന മലേഷ്യന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഉഗ്രന്‍ തിരിച്ചുവരവിലൂടെയാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം 16-21 എന്ന സ്‌കോറിന് നഷ്ടപ്പെട്ടെങ്കിലും 21-17, 21-19 സ്‌കോറിന് അടുത്ത രണ്ടു ഗെയിമുകളും നേടിയ ഇന്ത്യന്‍ സഖ്യം ഗംഭീര തിരിച്ചുവരവ് നടത്തി.
ടൂര്‍ണമെന്റില്‍ 58 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സ്വര്‍ണമെഡല്‍ നേടുന്നത്. ഇന്ത്യയ്ക്കായി ദിനേശ് ഖന്നയാണ് ഇതിനുമുമ്പ് ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയ താരം. 1965-ല്‍ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണിലാണ് ഖന്ന സ്വര്‍ണം നേടിയത്.
ഏഷ്യ ചാമ്പ്യന്‍ഷിപ്പ് പുരുഷ ഡബിള്‍സ് വിഭാഗത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. 1971-ല്‍ ദിപു ഘോഷ്-രാമന്‍ ഘോഷ് സഖ്യം വെങ്കലം നേടിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം.
Content Highlights: Satwiksairaj Rankireddy-Chirag Shetty Win Historic Gold In Badminton Asia Championships
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..