മ്യൂണിക്ക്: ഇന്ത്യയുടെ ബോക്‌സിങ് താരം സതീഷ് കുമാര്‍ കോളോഗ്നെ ബോക്‌സിങ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മനിയില്‍ വെച്ചുനടക്കുന്ന ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഫ്രാന്‍സിന്റെ ജാമിലി ദിനി മോയിന്‍സേയെയാണ് സതീഷ് കുമാര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-1.

91 കിലോ വിഭാഗത്തിലാണ് സതീഷ് കുമാര്‍ മത്സരിക്കുന്നത്. ഫൈനലില്‍ ജര്‍മനിയുടെ നെല്‍വി ടിയാഫാക്കിനെ സതീഷ് നേരിടും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയ താരമാണ് സതീഷ്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലമെഡല്‍ നേടാനും സതീഷിന് സാധിച്ചു.

വനിതകളുടെ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ സാക്ഷിയും മനീഷയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നതോടെ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഉറപ്പായിട്ടുണ്ട്. 

Content Highlights: Satish enters finals of Cologne World Cup