2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍, ഭാരോദ്വഹനത്തില്‍ സര്‍ഗര്‍ക്ക് വെള്ളി


ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്. 

സങ്കേത് മഹാദേവ് സർഗർ

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി നേടി. ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്.

249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി.

സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും ഉയര്‍ത്തിയാണ് സര്‍ഗര്‍ വെള്ളി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ തന്നെ 107 കിലോ ഉയര്‍ത്തിയ സര്‍ഗര്‍ രണ്ടാം ശ്രമത്തില്‍ അത് 111 കിലോയായി കൂട്ടി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയര്‍ത്തിയത്. സ്‌നാച്ച് മത്സരം അവസാനിച്ചപ്പോള്‍ തന്നെ സര്‍ഗര്‍ ഏകദേശം മെഡലുറപ്പിച്ചു. എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു സര്‍ഗര്‍.

എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മത്സരിക്കുന്നതിനിടെ ഇന്ത്യന്‍ താരത്തിന് പരിക്കേറ്റു. ഇതോടെ സ്വര്‍ണമെഡല്‍ ഇന്ത്യയ്ക്ക് നഷ്ടമായി.ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ താരം 135 കിലോയുയര്‍ത്തി എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ താരത്തിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളായി. പരിക്ക് വകവെയ്ക്കാതെ മൂന്നാം ശ്രമത്തില്‍ ഭാരമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ സര്‍ഗര്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.

ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 142 കിലോയുയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെ അനീഖ് സ്വര്‍ണം നേടി. ഇതോടെ താരം ആകെ ഉയര്‍ത്തിയ ഭാരം സര്‍ഗറിനേക്കാള്‍ മുന്നിലായി.

ഈ ഇനത്തിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് സര്‍ഗര്‍. 2021 കോമണ്‍വെല്‍ത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനും സര്‍ഗറിന് സാധിച്ചിട്ടുണ്ട്.

Content Highlights: commonwealth games 2022, sanket mahadev sargar , india first medal in cwg 2022, weightlifting

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented