Photo: twitter.com/AustralianOpen
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-അമേരിക്കയുടെ രാജീവ് റാം സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സെര്‍ബിയയുടെ അലെക്‌സാണ്ട്ര ക്രൂനിച്ച്-നിക്കോള കാസിച്ച് സഖ്യത്തെ കീഴടക്കിയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-രാജീവ് സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-3, 7-6. സാനിയയുടെ ടെന്നീസ് കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റാണിത്. ഈ വര്‍ഷം അവസാനത്തോടെ താരം ടെന്നീസില്‍ നിന്ന് വിരമിക്കും. ഇന്ത്യന്‍ വംശജനാണ് രാജീവ് റാം.
വനിതാ സിംഗിള്‍സില്‍ നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ കൗമാരതാരം എമ്മ റാഡുകാനു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മോണ്ടെനെഗ്രോയുടെ ഡാന്‍ക കോവിന്‍സിച്ചാണ് 17-ാം നമ്പര്‍ താരമായ റാഡുകാനുവിനെ അട്ടിമറിച്ചത്.
മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റാഡുകാനു തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 4-6, 6-3. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് റാഡുകാനു കളിക്കുന്നത്. ലോക 98-ാം നമ്പര്‍ താരമാണ് കോവിന്‍സിച്ച്.
Content Highlights: Sania-Ram pair moves into Australian Open mixed doubles second round
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..