സെമിയില്‍ തോല്‍വി, സാനിയ മിര്‍സ വിംബിള്‍ഡണിനോട് വിടപറഞ്ഞു


കരിയറിലെ അവസാന വിംബിള്‍ഡണ്‍ കളിക്കാനിറങ്ങിയ സാനിയ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടു.

Photo: twitter.com/MirzaSania

ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിംബിള്‍ഡണിനോട് വിടപറഞ്ഞു. കരിയറിലെ അവസാന വിംബിള്‍ഡണ്‍ കളിക്കാനിറങ്ങിയ സാനിയ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടു.

സാനിയയും സഹതാരം ക്രൊയേഷ്യയുടെ മേറ്റ് പാവിച്ചുമടങ്ങിയ സഖ്യം സെമിയില്‍ നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോട് പരാജയപ്പെട്ടു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയ-പാവിച്ച് സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റുകള്‍ സാനിയ-പാവിച്ച് സഖ്യം കൈവിടുകയായിരുന്നു. സ്‌കോര്‍: 6-4, 5-7, 4-6.

തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാനിയ വികാരനിര്‍ഭരമായ ഒരു കുറിപ്പെഴുതി. 20 വര്‍ഷത്തോളം ടെന്നീസ് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും വിംബിള്‍ഡണ്‍ കോര്‍ട്ടിനോട് വിടപറയുന്നതില്‍ സങ്കടമുണ്ടെന്നും സാനിയ കുറിച്ചു.

വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായിരുന്ന സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും വിംബിള്‍ഡണും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് താരം വിംബിള്‍ഡണില്‍ മത്സരിച്ചത്. എന്നാല്‍ വനിതാ ഡബിള്‍സില്‍ സാനിയ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. കിരീടത്തോടെ വിടവാങ്ങാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം കണ്ണീരോടെ വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടിനോട് വിടപറഞ്ഞു

Content Highlights: sania mirza, wimbledon 2022, wimbledon, tennis news, sports news, sania retirement, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented