Photo: PTI
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടാന്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യത്തിന് ഇനി വേണ്ടത് ഒരേയൊരു വിജയം. സെമിയില്‍ തകര്‍പ്പന്‍ വിജയം നേടി സാനിയ-ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തി.
സെമിയില്‍ ബ്രിട്ടന്റെ നിയാല്‍ സ്കപ്സ്കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ജോഡി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം. സ്കോര്‍: 6-4, 7-6 (11-9).
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് താരത്തിന്റെ ശ്രമം. ഫൈനലില്‍ ഓസ്ട്രേലിയയുടെ ഗാഡെകി-പോള്‍മാന്‍സ് സഖ്യമോ ബ്രസീലിന്റെ സ്റ്റെഫാനി-മാറ്റോസ് സഖ്യമോ ആയിരിക്കും സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളി.
Content Highlights: sania mirza rohan boppanna duo enter innto the final of australian open 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..