Photo: twitter.com/NSaina
ബെര്‍ലിന്‍: ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്ത്. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ മുന്‍ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണാണ് സൈനയെ കീഴടക്കിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍: 21-10, 21-15. മത്സരം വെറും 31 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ഒന്നു പൊരുതുക പോലും ചെയ്യാതെയാണ് സൈന കീഴടങ്ങിയത്.
2013-ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ രത്ചനോക്ക് മികച്ച പ്രകടനമാണ് സൈനയ്‌ക്കെതിരേ കാഴ്ചവെച്ചത്. ഈ വിജയത്തോടെ രത്ചനോക്ക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
നേരത്തേ രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധുവും ജര്‍മന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
Content Highlights: Saina Nehwal loses to Ratchanok Intanon in second round of German Open
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..