Photo: Getty Images
കോലാലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാളും കിഡംബി ശ്രീകാന്തും പുറത്തായി. സീസണിലെ ആദ്യ റൗണ്ടില്‍ തന്നെ ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
ഒളിമ്പിക് മെഡല്‍ ജേത്രിയായ സൈന ചൈനയുടെ ഹാന്‍ യൂവിനോട് തോറ്റാണ് പുറത്തായത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്‍വി. സ്കോര്‍: 12-21, 21-17, 12-21. ഈ തോല്‍വിയോടെ സൈന റാങ്കിങ്ങില്‍ 30-ാം സ്ഥാനത്തേക്ക് വീണു.
മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുകയും ചെയ്ത ശ്രീകാന്തും നിരാശപ്പെടുത്തി. ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് താരത്തെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് താരത്തിന്റെ തോല്‍വി. സ്കോര്‍: 19-21, 14-21. ആദ്യ ഗെയിമില്‍ നന്നായി കളിച്ചെങ്കിലും രണ്ടാം ഗെയിമില്‍ താരം കളിമറന്നു.
Content Highlights: Saina Nehwal, Kidambi Srikanth Make First Round Exits From Malaysia Open
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..