Photo: AP
പാരീസ്: ഫ്രഞ്ച് ഓപ്പണിനിടെ ദേഷ്യപ്പെട്ട് റാക്കറ്റ് വലിച്ചെറിഞ്ഞ റൊമേനിയന്‍ താരം ഐറിന കമേലിയ വിവാദത്തില്‍. വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ എകടെറീന അലക്സാന്ഡ്രോവയുമായുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.
മത്സരത്തിന്റെ രണ്ടാം സെറ്റില്‍ പോയന്റ് നഷ്ടപ്പെട്ട ഐറിന ദേഷ്യം പൂണ്ട് റാക്കറ്റ് നിലത്തിട്ടു. നിലത്ത് കുത്തിയുയര്‍ന്ന റാക്കറ്റ് ഗാലറിലിരുന്ന കുട്ടിയുടെ മുഖത്തിടിച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി.
റാക്കറ്റ് കുട്ടിയുടെ മുഖത്ത് കൊണ്ടെന്നറിഞ്ഞ ഐറിന പെട്ടെന്നുതന്നെ ക്ഷമാപണം നടത്തി. ' എന്റെ കരിയറിലെ ഏറ്റവും മോശമായ നിമിഷമാണിത്. എനിക്ക് ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഏവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു'- മത്സരശേഷം ഐറിന പറഞ്ഞു.
മത്സരത്തില്‍ ഐറിന വിജയം നേടി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം വിജയം നേടിയത്. സ്കോര്‍: 6-7, 6-3, 6-4.
Content Highlights: irina-camelia begu, french open 2022, roland garros, tennis news, sports news, sports
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..