.jpg?$p=2922c1a&f=16x10&w=852&q=0.8)
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
റോഹൻ ബൊപ്പണ്ണ - മിഡെൽകൂപ്പ് സഖ്യം വിജയാഹ്ലാദത്തിൽ | Photo: twitter.com/rolandgarros
പാരിസ്: ഇന്ത്യന്‍ താരം റോഹന്‍ ബൊപ്പണ്ണയും ഡച്ച് താരം മാത്‌വെ മിഡെല്‍കൂപ്പും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. 2015ന് ശേഷം ആദ്യമായാണ് ബൊപ്പണ്ണ ഒരു ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്നത്. ഫ്രെഞ്ച് ഓപ്പണില്‍ പുരുഷ ഡബിള്‍സില്‍ ഇതാദ്യമായിട്ടാണ് താരം സെമിയിലെത്തുന്നത്.
42കാരനായ ബൊപ്പണ്ണയും ഡച്ച് താരവും ചേരുന്ന സംഘം ബ്രിട്ടീഷ് - ഫിന്‍ലന്റ് സഖ്യത്ത് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍ 4-6, 6-4, 7-6(3)
രണ്ട് മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ ടൈ ബ്രേക്കറിലേക്ക് പോയ അവസാന സെറ്റില്‍ 3 പോയിന്റിന് പിന്നിട്ട് നിന്ന ശേഷം തുടര്‍ച്ചയായി പത്ത് പോയിന്റ് നേടിയാണ് ബൊപ്പണ്ണയുടെ സഖ്യം വിജയിച്ചത്. 2017ല്‍ ഫ്രെഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്രോവിസ്‌കിയുമൊത്ത് കിരീടം നേടിയിരുന്നു ബൊപ്പണ്ണ.
Content Highlights: rohan boppanna matwe middlekoop pair reaches french open mens doubles semi final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..