കാണികള്‍ ഒഴുകിയെത്തി, ഫെഡറര്‍ നഡാലിനെ വീഴ്ത്തി


51954 പേരാണ് ഇരുവരും തമ്മിലുള്ള പോരാട്ടം കാണാനെത്തിയത്

Photo Credit: Getty Images

കേപ്ടൗണ്‍: കൂടുതല്‍ കാണികള്‍ ഗാലറിയിലെത്തിയതിന്റെ പേരില്‍ റെക്കോഡിട്ട പ്രദര്‍ശന ടെന്നീസ് മത്സരത്തില്‍ റാഫേല്‍ നഡാലിനെതിരേ റോജര്‍ ഫെഡറര്‍ക്ക് ജയം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം.

6-4, 3-6, 6-3 എന്ന സ്‌കോറിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഫെഡററിന്റെ ജയം.

51954 പേരാണ് ഇരുവരും തമ്മിലുള്ള പോരാട്ടം കാണാനെത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ട കണ്ട ടെന്നീസ് മത്സരമെന്ന റെക്കോഡും സ്വന്തമാക്കി. തെക്കേ ആഫ്രിക്കയില്‍ കുട്ടികളുടെ പഠനത്തിന് പണം കണ്ടെത്താന്‍ വേണ്ടി റോജര്‍ ഫെഡറര്‍ ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. 25 കോടി രൂപയോളം മത്സരത്തില്‍ നിന്ന് സ്വരൂപിച്ചു.

Content Highlights: Roger Federer tops Rafael Nadal in South Africa exhibition match

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented