ഫെഡറര്‍ അവസാന പോരാട്ടത്തിനൊരുങ്ങുന്നു, കൂട്ടിനെത്തുന്നത് നദാല്‍


ഫെഡറര്‍ ഒടുവില്‍ മത്സര ടെന്നീസ് കളിച്ചത് കഴിഞ്ഞവര്‍ഷം വിംബിള്‍ഡണിലാണ്.

റാഫേൽ നദാൽ, റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ | Photo: twitter.com/atptour

ലണ്ടന്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ 24 വര്‍ഷത്തോളം നീണ്ട പ്രൊഫഷണല്‍ ടെന്നീസ് കരിയറിന് വെള്ളിയാഴ്ച തിരശ്ശീലവീഴും. തന്റെ ദീര്‍ഘകാല എതിരാളിയായ റാഫേല്‍ നദാലുമൊത്തുള്ള ലേവര്‍ കപ്പിലെ ഡബിള്‍സ് മത്സരം ഫെഡററുടെ വിടവാങ്ങല്‍ മത്സരമാകും. സ്വപ്നപ്പോരാട്ടത്തിന് വേദിയായ ലണ്ടനിലേക്ക് ടെന്നീസ് ലോകം മിഴിതുറക്കുന്നു. ലേവര്‍ കപ്പോടെ താന്‍ വിരമിക്കുമെന്ന് 41-കാരനായ ഫെഡറര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഫെഡറര്‍ ഒടുവില്‍ മത്സര ടെന്നീസ് കളിച്ചത് കഴിഞ്ഞവര്‍ഷം വിംബിള്‍ഡണിലാണ്. അന്ന് ക്വാര്‍ട്ടറില്‍ ഹ്യുബെര്‍ട്ട് ഹര്‍ക്കാസിനോട് തോറ്റു. കാല്‍മുട്ടിലെ നിരന്തരപരിക്കുകളും ശസ്ത്രക്രിയകളുമാണ് ഫെഡററുടെ പ്രയാണം ദുര്‍ഘടമാക്കിയത്.

യൂറോപ്പ് ഇലവനും ലോക ഇലവനും തമ്മിലാണ് മൂന്ന് ദിവസത്തെ ലേവര്‍ കപ്പ്. ഓരോ ടീമിലും ആറ് വീതം കളിക്കാരുണ്ടാവും. എല്ലാവരും ഓരോ സിംഗിള്‍സ് എങ്കിലും കളിക്കണമെന്നുണ്ട്. എന്നാല്‍, താന്‍ ഡബിള്‍സില്‍ മാത്രമേ പങ്കെടുക്കൂ എന്ന് ഫെഡറര്‍ യൂറോപ്പ് ക്യാപ്റ്റന്‍ ബ്യോണ്‍ ബോര്‍ഗിനെ അറിയിച്ചു.

നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറെ, കാസ്പര്‍ റൂഡ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരാണ് യൂറോപ്പ് ടീമിലെ മറ്റുള്ളവര്‍.

Content Highlights: roger federer, federer last match, federer retirement, federer and nadal, sports news, tennis news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented