ഇനിയും കളിക്കണം, യാത്ര ചെയ്യണം.. ഫെഡററുടെ റിട്ടയര്‍മെന്റ് പ്ലാനുകള്‍ ഇവയാണ്


ഒടുവില്‍ സൂപ്പര്‍ താരം തന്നെ വിരമിക്കലിനുശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്തി. 

റോജർ ഫെഡറർ | Photo: twitter.com|rolandgarros

ടെന്നീസ് ലോകത്തെ ഞെട്ടിച്ച റോജര്‍ ഫെഡറുടെ വിരമിക്കല്‍ പ്രഖ്യാപനം ഒരാഴ്ച പിന്നിടുമ്പോഴും അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. ഈ മാസം ആരംഭിക്കുന്ന ലേവര്‍ കപ്പ് ടൂര്‍ണമെന്റോടെ ഫെഡറര്‍ ടെന്നീസില്‍ നിന്ന് വിടവാങ്ങും. മത്സരത്തില്‍ പങ്കെടുക്കാന്‍ താരം ലണ്ടനില്‍ എത്തിയിട്ടുണ്ട്.

ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇപ്പോഴും കായികലോകത്ത് ചര്‍ച്ചാവിഷയമാണ്. വിരമിക്കലിന് ശേഷം ഫെഡററുടെ പ്ലാന്‍ എന്താണ് എന്നറിയാനാണ് ആരാധകര്‍ക്ക് കൂടുതല്‍ താത്പര്യം. ഒടുവില്‍ സൂപ്പര്‍ താരം തന്നെ വിരമിക്കലിനുശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്തി.

വിരമിക്കലിന് ശേഷം പ്രദര്‍ശന മത്സരങ്ങളില്‍ കളിക്കുമെന്നാണ് ഫെഡറര്‍ ആദ്യം വെളിപ്പെടുത്തിയത്. വിംബിള്‍ഡണില്‍ കമന്റേറ്ററാകാന്‍ താത്പര്യമുണ്ടെന്നും ഫെഡറര്‍ പറഞ്ഞു.

' വിരമിച്ച ശേഷം പ്രദര്‍ശന മത്സരങ്ങളില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്റ്റേഡിയത്തില്‍ ആരാധകരെ നിറയ്ക്കാന്‍ ഇപ്പോഴും എനിക്ക് സാധിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ ഇങ്ങനെ പറയേണ്ടിവരുമെന്ന് ആറുമാസം മുന്‍പ് ഞാന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. ഒരുപക്ഷേ ഭാവിയില്‍ ഞാന്‍ ഒരു കമന്റേറ്ററായേക്കാം. വിംബിള്‍ഡണില്‍ കമന്റേറ്ററാകാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്' -ഫെഡറര്‍ പറഞ്ഞു.

ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ അവസാന മത്സരം കളിച്ചാല്‍ കൂടുതല്‍ നന്നായിരിക്കുമെന്നും ഫെഡറര്‍ പറഞ്ഞു. എന്നാല്‍ ഇനിയൊരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.

വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഫെഡറര്‍ പറഞ്ഞു. ' ഞാനൊരു അച്ഛനാണ്, ഭര്‍ത്താവാണ്. എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരോടൊപ്പം ഏറെ യാത്ര ചെയ്യണം. എപ്പോഴും ഊര്‍ജ്ജസ്വലനായി നില്‍ക്കണം. പുതിയ പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം'- താരം കൂട്ടിച്ചേര്‍ത്തു.

ലേവര്‍ കപ്പില്‍ താരം ഡബിള്‍സ് മത്സരത്തില്‍ മാത്രമേ പങ്കെടുക്കൂ എന്ന് അഭ്യൂഹമുണ്ട്. സിംഗിള്‍സില്‍ ഫെഡറര്‍ക്ക് പകരം മാത്തിയോ ബെറെട്ടിനി കളിക്കുമെന്നുള്ള വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.


Content Highlights: roger federer, federer retirement, federer retirement plans, retirement of roger federer, tennis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented