Photo: AP
സൂറിച്ച്: സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ലേവര്‍ കപ്പില്‍ മത്സരിക്കും. ഫെഡറര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കാല്‍മുട്ടിലെ പരിക്കുമൂലം വളരെകാലമായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഫെഡറര്‍ ലേവര്‍ കപ്പിലൂടെ രണ്ടാം വരവിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 23 ന് ലണ്ടനില്‍ വെച്ചാണ് ലേവര്‍ കപ്പ് ആരംഭിക്കുക.
കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറര്‍ ഇപ്പോള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ' വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ഈ വര്‍ഷം നടക്കുന്ന ലേവര്‍ കപ്പില്‍ ഞാന്‍ മത്സരിക്കും'- ഫെഡറര്‍ പറഞ്ഞു.
ഫെഡറര്‍ക്കൊപ്പം 21 ഗ്രാന്‍ഡ്സ്ലാം നേടി ചരിത്രം കുറിച്ച റാഫേല്‍ നദാലും ലേവര്‍കപ്പില്‍ മത്സരിക്കും. 2017-ലെ ലേവര്‍ കപ്പില്‍ നദാലും ഫെഡററും ടീമായി നിന്ന് പുരുഷ ഡബിള്‍സില്‍ മത്സരിച്ചിരുന്നു.
Content Highlights: Roger Federer plan to play Laver Cup in London in September
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..