ഫെഡററുടെ വിരമിക്കല്‍ മത്സരത്തിനു പിന്നാലെ ലേവര്‍ കപ്പില്‍ നിന്ന് പിന്മാറി നദാല്‍


Photo: AP

ലണ്ടന്‍: ഇതിഹാസ താരം റോജര്‍ ഫെഡററുടെ വിരമിക്കല്‍ മത്സരത്തിനു പിന്നാലെ ലേവര്‍ കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറി. ലേവര്‍ കപ്പിലെ ഡബിള്‍സ് മത്സരത്തില്‍ ഫെഡറര്‍ക്കൊപ്പം കളിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം.

ഫെഡററുടെ അവസാന ടെന്നീസ് മത്സരത്തില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നതായിരുന്നു നദാല്‍. ലേവര്‍ കപ്പിനുശേഷം വിരമിക്കുമെന്ന് ഫെഡറര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പ് ടീമിനായി ഇരുവരും നീലക്കുപ്പായമണിഞ്ഞ് ഒന്നിച്ച് കളിച്ചു. എന്നാല്‍ ലോകടീമിനായി ഒന്നുചേര്‍ന്ന ഫ്രാന്‍സിസ് ടിയാഫോയും ജാക്ക് സോക്കു സഖ്യത്തോട് തോല്‍ക്കാനായിരുന്നു ഫെഡററുടെയും നദാലിന്റെയും വിധി.

ഇതോടെ നദാലിന് പകരം ബ്രിട്ടീഷ് താരം കാമറൂണ്‍ നോറി ലേവര്‍ കപ്പില്‍ കളിക്കും.

Content Highlights: Rafael Nadal withdraws from Laver Cup after teaming up in Roger Federer retirement match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented