Photo: AFP
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് അട്ടിമറികളില്ലാതെ മെല്‍ബണ്‍ പാര്‍ക്കില്‍ തുടക്കം. ആദ്യദിനം പുരുഷ ലോക രണ്ടാം റാങ്ക് താരം റാഫേല്‍ നദാലും വനിതാ ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗ സ്വിയാടെക്കും വിജയത്തോടെ തുടക്കമിട്ടു. ബ്രിട്ടീഷ് താരം ജാക്ക് ഡ്രേപ്പറെ തോല്‍പ്പിച്ചാണ് (7-5, 2-6, 6-4, 6-1) സ്പാനിഷ് താരം നദാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്വിയാടെക് ജര്‍മന്‍ താരം ജൂലി നീമെയ്റിനെ തോല്‍പ്പിച്ചു (6-4, 7-5).
പുരുഷവിഭാഗത്തില്‍ മൂന്നാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ആറാം സീഡ് കാനഡയുടെ ഫെലിക്സ് ഓഗര്‍ അലിയാസിമെ, ഏഴാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വെദെവ്, പത്താം സീഡ് ഹ്യൂബര്‍ട്ട് ഹര്‍ക്കാസ് തുടങ്ങിയവരും അടുത്തറൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ മൂന്നാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുല റൊമാനിയയുടെ ജാക്വിലിന് ക്രിസ്റ്റ്യനെ പരാജയപ്പെടുത്തി (6-0, 6-1). ഗ്രീസിന്റെ ആറാം സീഡ് മരിയ സാക്കറി ചൈനയുടെ യുവാന്‍ യൂവിനെ തോല്‍പ്പിച്ചു (6-1, 6-4). അമേരിക്കയുടെ ഏഴാം സീഡ് കൊകൊ ഗോഫ്, 13-ാം സീഡ് ഡാനിയേല കോളിന്‍സ്, പത്താം സീഡ് മാഡിസന്‍ കീ തുടങ്ങിയവരും അടുത്ത റൗണ്ടിലേക്കെത്തി. പരിക്കില്‍നിന്ന് മോചിതയായെത്തിയ ബ്രിട്ടന്റെ എമ്മ റാഡുക്കാനുവും ആദ്യമത്സരം ജയിച്ചു.
പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് ഒരുപന്തുപോലും അടിക്കാതെ കളത്തില്‍നിന്ന് മടങ്ങി.
Content Highlights: Rafael Nadal victorious at Australian Open but heartbreak for Nick Kyrgios
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..