Photo: AP
ലണ്ടന്‍: സ്പെയ്നിന്റെ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. നെതര്‍ലന്‍ഡ്സിന്റെ 21-ാം സീഡ് ബോട്ടിക് വാന്‍ ഡെ ഷാന്ഡ്ഷല്പ്പിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്കോര്‍: 6-4, 6-2, 7-6.
ഇത് എട്ടാം തവണയാണ് നദാല്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.
മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ബ്രണ്ടന്‍ നകാഷിമയെ തോല്‍പ്പിച്ച് ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് (4-6, 6-4, 7-6, 3-6, 6-2) ക്വാര്‍ട്ടറിലെത്തി. ഓസ്ട്രേലിയയുടെ ജാസണ്‍ കുബ്ലറെ തോല്‍പ്പിച്ച് (6-3, 6-1, 6-4) അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സും ഓസ്ട്രേലിയയുടെ അലക്സ് ഡി മിന്വെറെ തോല്‍പ്പിച്ച് ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനും (2-6, 5-7, 7-6, 6-4, 7-6) ക്വാര്‍ട്ടറിലെത്തി. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.
വനിതകളില്‍ മൂന്നാം സീഡുകാരിയായ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂര്‍ ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി (7-6, 6-4). റുമാനിയയുടെ സിമോണ ഹാലപ്, ജര്‍മനിയുടെ ജൂള്‍ നീമിയര്, യാന മറിയ എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..