
Photo: twitter.com|Reuters
ബാര്‍സലോണ: ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി സ്പെയ്നിന്റെ ഇതിഹാസ താരം റാഫേല്‍ നദാല്‍. ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കിയാണ് താരം കിരീടം നേടിയത്.
മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്കോര്‍: 6-4, 6-7, 7-5. ആദ്യ സെറ്റ് അനായാസം നേടിയ നദാലിനെ രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ സിറ്റ്സിപാസ് കീഴടക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച നദാല്‍ സെറ്റും കിരീടവും നേടി. കളിമണ്‍ കോര്‍ട്ടിലെ നദാലിന്റെ 61-ാം കിരീമാണിത്.
എ.ടി.പി ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരങ്ങളിലൊന്നായിരുന്നു ഇത്. മത്സരം മൂന്ന് മണിക്കൂറും 38 മിനിട്ടും നീണ്ടു.
നദാലിന്റെ കരിയറിലെ 12-ാം ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം ടൂര്‍ണമെന്റ് നടന്നിരുന്നില്ല. 2019-ലും നദാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അന്ന് ഡൊമിനിക്ക് തീമിനോട് താരം പരാജയപ്പെട്ടു.
Content Highlights: Rafael Nadal outlasts Stefano Tsitsipas to claim 12th Barcelona Open title
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..