യു.എസ്.ഓപ്പണ്‍: റാഫേല്‍ നദാലും ഇഗ സ്വിയാടെക്കും പ്രീ ക്വാര്‍ട്ടറില്‍


18-ാം തവണയാണ് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറുന്നത്

Photo: twitter.com/usopen

ന്യൂയോര്‍ക്ക്: 23-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ വിജയം. പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വിയാടെക്കും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

ഗാസ്‌ക്വെയ്‌ക്കെതിരേ മികച്ച പ്രകടനമാണ് നദാല്‍ പുറത്തെടുത്തത്. സ്‌കോര്‍: 6-0, 6-1, 7-5. 18-ാം തവണയാണ് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറുന്നത്. നാല് തവണ താരം കിരീടം നേടുകയും ചെയ്തു. ഗാസ്‌ക്വെയ്‌ക്കെതിരേ നദാല്‍ നേടുന്ന 18-ാം വിജയവുമാണിത്. പ്രീ ക്വാര്‍ട്ടറില്‍ 22-ാം സീഡ് ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിന്റെ എതിരാളി.

പുരുഷ വിഭാഗത്തിലെ മറ്റ് മത്സരങ്ങളില്‍ മരിയന്‍ സിലിച്ച് ഡാന്‍ ഇവാന്‍സിനെ കീഴടക്കിയപ്പോള്‍ ഇല്യ ഇവാന്‍ഷ്‌ക ഇറ്റലിയുടെ 26-ാം സീഡ് ലോറന്‍സോ മ്യൂസെട്ടിയെ അട്ടിമറിച്ചു.

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ സ്വിയാടെക് അമേരിക്കയുടെ സീഡില്ലാതാരം ലോറന്‍ ഡേവിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു. സ്‌കോര്‍: 6-3, 6-4. രണ്ടാം സെറ്റില്‍ 1-4 ന് പിന്നില്‍ നിന്ന ശേഷമാണ് സ്വിയാടെക് തിരിച്ചടിച്ച് സെറ്റും മത്സരവും സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തില്‍ കരോളിന പ്ലിസ്‌കോവ ബെലിന്‍ഡ ബെന്‍സിസിനെ മറികടന്ന് പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്‌കോര്‍: 5-7, 6-4, 6-3.

Content Highlights: us open 2022, rafael nadal, iga swiatek, nadal usopen, nadal tennis, sports news, nadal mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented