Photo: bwfworldtour.bwfbadminton.com
സിങ്കപ്പുര്‍: സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമി ഫൈനലില്‍. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് അവസാന നാലിലേക്ക് പ്രവേശനം നേടിയത്.
വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 17-21, 21-11 21-19. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കിരീടപ്രതീക്ഷയാണ് സിന്ധു. ആദ്യ ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ താരം ഫോമിലേക്കുയര്‍ന്നു. ഈ ഗെയിമില്‍ എതിരാളിയ്ക്ക് വെറും 11 പോയന്റ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തീപാറുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആര്‍ക്കും വിജയിക്കാമെന്ന സ്ഥിതി. എന്നാല്‍ പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു സെമി ടിക്കറ്റെടുത്തു.
സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..