മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍, സായ് പ്രണീത് പുറത്ത്


രണ്ടാം റൗണ്ടില്‍ ചൈനയുടെ ഷാങ് യി മാനിനെ കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 

Photo: AFP

കോലലംപുര്‍: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാതാരം പി.വി സിന്ധു മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ചൈനയുടെ ഷാങ് യി മാനിനെ കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

വനിതാവിഭാഗം സിംഗിള്‍സില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിന്ധു വെറും 28 മിനിറ്റുകൊണ്ട് എതിരാളിയെ കീഴടക്കി. സ്‌കോര്‍: 21-12, 21-10. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിന്റെ എതിരാളി.

എന്നാല്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലി ഷെ ഫെങ്ങാണ് പ്രണീതിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചൈനീസ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-14, 21-17. മത്സരം 42 മിനിറ്റ് കൊണ്ട് അവസാനിച്ചു.

Content Highlights: pv sindhu, malaysia masters 2022, malaysia masters badminton, sindhu match, latest sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented