Photo: ANI
കോലാലംപുര്‍: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധു മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ വനിതാവിഭാഗത്തിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തില്‍ ചൈനയുടെ ബിങ് ജിയാവോയെ കീഴടക്കിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്.
ലോക ഏഴാം നമ്പര്‍ താരമായ സിന്ധുവിനെതിരേ മികച്ച പ്രകടനമാണ് ബിങ് ജിയാവോ കാഴ്ചവെച്ചത്. സ്‌കോര്‍: 21-13, 17-21, 21-15. മത്സരം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കഴിഞ്ഞ മാസം നടന്ന ഇന്‍ഡാനീഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ സിന്ധു ബിങ് ജിയാവോയോട് തോല്‍വി നേരിട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം.
പുരുഷസിംഗിള്‍സില്‍ സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡോണിനെ അനായാസം മറികടന്നു. സ്‌കോര്‍: 21-8, 21-9. മത്സരം വെറും 26 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.
മറ്റൊരു മത്സരത്തില്‍ പി. കശ്യപ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗിയാര്‍ടോയെ മറികടന്നു. ആദ്യഗെയിം നഷ്ടപ്പെട്ട ശേഷം രണ്ട് ഗെയിമുകള്‍ നേടിയാണ് താരം രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 16-21, 21-16, 21-16.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..