ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സിന്ധു പിന്മാറി


ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോഡുള്ള താരമാണ് സിന്ധു.

Photo: ANI

ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഇടത്തേ കാലിനേറ്റ പരിക്കുമൂലമാണ് താരം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

സിന്ധു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ' കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണമെഡല്‍ നേടാനായി. നിര്‍ഭാഗ്യവശാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഞാന്‍ പിന്മാറുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുമ്പോള്‍ എനിക്ക് കാലില്‍ വേദന അനുഭവപ്പെട്ടു. പരിശീലകന്റെയും ഫിസിയോയുടെയും ട്രെയിനറുടെയും സഹായത്തോടെയാണ് ടൂര്‍ണമെന്റ് പൂര്‍ത്തീകരിച്ചത്. ഫൈനലിനുശേഷം സഹിക്കാനാവാത്ത വേദന അനുഭവപ്പെട്ടു. ഇടത്തേകാലിന് പരിക്കുണ്ട്. കുറച്ച് ആഴ്ചകള്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പെട്ടെന്നുതന്നെ കോര്‍ട്ടിലേക്ക് മടങ്ങിയെത്താമെന്ന് പ്രതീക്ഷിക്കുന്നു' സിന്ധു കുറിച്ചു.

ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോഡുള്ള താരമാണ് സിന്ധു. 2019-ലെ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഇത്തവണ ജപ്പാനിലെ ടോക്യോയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.

27 കാരിയായ സിന്ധു ഈയിടെ അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും ടീം ഇനത്തില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.

Content Highlights: pv sindhu, bwf world championship, sindhu badminton, badminton news, sports news, malayalam sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented