Photo: AFP
ന്യൂഡല്‍ഹി: 2023 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ബാഡ്മിന്റണ്‍ ഇതിഹാസം പി.വി.സിന്ധുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ വിമല്‍ കുമാര്‍. സിന്ധുവിന് ആത്മവിശ്വാസക്കുറവുണ്ടെന്നും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധ്യത കുറവാണെന്നും വിമല്‍ കുമാര്‍ വ്യക്തമാക്കി.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ കഴുത്തിലണിഞ്ഞ സിന്ധുവില്‍ നിന്ന് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. നിലവില്‍ പ്രകാശ് പദുകോണിന്റെ കീഴിലാണ് സിന്ധു പരിശീലനം നടത്തുന്നത്.
' സിന്ധുവിന് ആത്മവിശ്വാസം കുറവാണ്. താരത്തിന് പ്രചോദനം നല്‍കാന്‍ പ്രകാശ് നന്നായി ശ്രമിക്കുന്നുണ്ട്. നന്നായി കഠിനാധ്വാനം ചെയ്താല്‍ മാത്രമേ സിന്ധുവിന് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാനാകൂ. സിന്ധു ഇത്തവണ മെഡല്‍ നേടുമെന്ന് തോന്നുന്നില്ല' - വിമല്‍ കുമാര്‍ വ്യക്തമാക്കി.
2019-ല്‍ ലോക ചാമ്പ്യനായ സിന്ധു ഈ വര്‍ഷം നടന്ന ഏഴ് ബി.ഡബ്ല്യു.എഫ് ടൂര്‍ണമെന്റുകളില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കാനഡ ഓപ്പണില്‍ സെമി ഫൈനലിലെത്തിയതൊഴിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സിന്ധുവിന് സാധിച്ചിട്ടില്ല. യുഎസ് ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തി.
Content Highlights: PV Sindhu Low On Confidence, Not A Medal Favourite At Asian Games: Vimal Kumar
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..