Photo: AFP
ബര്‍മിങ്ങാം: രണ്ട് തവണ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന്റെ മോശം ഫോം തുടരുന്നു. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം ആദ്യ റൗണ്ടില്‍ തന്നെ സിന്ധു തോറ്റുപുറത്തായി. ചൈനയുടെ ഷാങ് യി മാനിനോടാണ് മുന്‍ ലോക ഒന്നാം നമ്പറായ സിന്ധുവിന്റെ തോല്‍വി.
നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു കീഴടങ്ങി. സ്‌കോര്‍: 17-21, 11-21. മത്സരം വെറും 39 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ലോക 17-ാം നമ്പര്‍ താരമായ ഷാങ്ങിന് മുന്നില്‍ ഒന്നു പൊരുതാന്‍ പോലും കഴിയാതെയാണ് ഒന്‍പതാം റാങ്കിലുള്ള സിന്ധു തലകുനിച്ചത്.
ഈ വര്‍ഷം സിന്ധു ഇത് മൂന്നാം തവണയാണ് വിവിധ ടൂര്‍ണമെന്റുകളിലായി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവുന്നത്. ജനുവരിയില്‍ നടന്ന മലേഷ്യ ഓപ്പണില്‍ സ്‌പെയിനിന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് കരോളിന മാരിനോട് തോറ്റ സിന്ധു അതേ മാസം നടന്ന ഇന്ത്യന്‍ ഓപ്പണിലും ആദ്യ റൗണ്ടില്‍ തന്നെ പരാജയം രുചിച്ചു.
സിന്ധു ഈയിടെ പരിശീലകന്‍ പാര്‍ക്ക് തേ സാങ്ങുമായി പിരിഞ്ഞിരുന്നു. അതിനുശേഷം താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. സാങ്ങിന്റെ കീഴില്‍ പരിശീലനം നടത്തിയപ്പോഴാണ് സിന്ധു ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്.
Content Highlights: PV Sindhu Crashes Out Of All England Championship
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..