Photo: twitter.com
സിങ്കപ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍താരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്.
മൂന്ന് ഗെയിമുകള്‍ നീണ്ട കലാശപ്പോരില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിങ്കപ്പുര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.
കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലെ കിരീട നേട്ടത്തിനു ശേഷം ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഓപ്പണിങ് ഗെയിം വെറും 12 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ സിന്ധു തുടര്‍ച്ചയായി 13 പോയന്റുകള്‍ നേടിയാണ് ഈ ഗെയിം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച വാങ് ഷി യി 21-11 ന് രണ്ടാം ഗെയിം നേടി. എന്നാല്‍ മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.
Content Highlights: PV Sindhu beat Wang Zhi Yi to lift maiden Singapore Open super 500 Badminton title
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..