കളംനിറഞ്ഞ് പോള്‍ ലോട്ട്മാന്‍; കാലിക്കറ്റ് ഹീറോസിന് തുടര്‍ച്ചയായ അഞ്ചാം ജയം


ഹീറോസിനായി മികച്ച പ്രകടനം പുറത്തെടുത്ത പോള്‍ ലോട്ട്മാനാണ് കളിയിലെ താരം.

കൊച്ചി: പ്രോ വോളി ലീഗിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വിജയം സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് ഹീറോസ് തകര്‍ത്തത്. സ്‌കോര്‍: 15-14, 11-15, 15-11, 15-9, 15-8

ഹീറോസ് നേരത്തെ തന്നെ പ്ലേ ഓഫില്‍ കടന്നിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ കുറിക്കുന്ന കാലിക്കറ്റ് ഹീറോസിനെതിരേ ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് അഹമ്മദാബാദ് പുറത്തെടുത്തത്. എന്നാല്‍ ഒടുവില്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ സെറ്റ് ഹീറോസ് സ്വന്തമാക്കി.

ആദ്യ സെറ്റിലെ അതേ മികവ് രണ്ടാം സെറ്റിലും പുറത്തെടുത്ത അഹമ്മദാബാദ് 11-15 ന് സെറ്റ് സ്വന്തമാക്കി. എന്നാല്‍ അവിടം കൊണ്ട് തീര്‍ന്നു അഹമ്മദാബാദിന്റെ പോരാട്ടവീര്യം. സൂപ്പര്‍താരം പോള്‍ ലോട്ട്മാനും അജിത്ത് ലാലും യഥാര്‍ഥ മികവ് പുറത്തെടുത്തപ്പോള്‍ അഹമ്മദാബാദ് വിയര്‍ക്കാന്‍ തുടങ്ങി. 15-11 ന് മൂന്നാം സെറ്റ് ഹീറോസ് സ്വന്തമാക്കി. നാലാം സെറ്റ് സ്വന്തമാക്കി വിജയമുറപ്പിച്ച ഹീറോസ് അവസാന സെറ്റിലും വ്യക്തമായ ആധിപത്യത്തോടെ വിജയം സ്വന്തമാക്കി.

ഹീറോസിനായി മികച്ച പ്രകടനം പുറത്തെടുത്ത പോള്‍ ലോട്ട്മാനാണ് കളിയിലെ താരം.

Content Highlights: Pro Volleyball League Calicut Heroes beat Ahmedabad Defenders

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented