Photo: twitter.com|PRANNOYHSPRI
ക്വലാലംപുര്‍: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ റാങ്ക് പട്ടികയില്‍, ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് ഒന്നാമനായത്.
വേള്‍ഡ് ടൂര്‍ വിഭാഗത്തില്‍പ്പെടുന്ന ടൂര്‍ണമെന്റുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ താരത്തെ മുന്നിലെത്തിച്ചത്. കരിയറില്‍ പ്രണോയിയുടെ ഏറ്റവും വലിയ നേട്ടമാണിത്. ജനുവരി 11-ന് തുടങ്ങിയ വേള്‍ഡ് ടൂര്‍ സീസണില്‍ പ്രണോയിക്ക് 58,090 പോയന്റുണ്ട്. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 233 വിജയങ്ങളും സ്വന്തമാക്കി.
ടൂര്‍ വിഭാഗത്തില്‍പ്പെടുന്ന ടൂര്‍ണമെന്റുകളില്‍ ഒന്നില്‍പ്പോലും പ്രണോയ് കിരീടം നേടിയിട്ടില്ലെന്നത് കൗതുകകരമായി. ഡിസംബറില്‍ ടൂര്‍ സീസണ്‍ അവസാനിക്കാനിരിക്കെ വേള്‍ഡ് ടൂര്‍ ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലെത്താനും താരത്തിനായി. കൂടുതല്‍ പോയന്റ് നേടുന്ന എട്ടു താരങ്ങളാണ് ഫൈനല്‍സില്‍ കളിക്കുന്നത്.
ജനുവരിയില്‍നടന്ന ഇന്ത്യ ഓപ്പണിലും സയ്യദ് മോദി ഇന്റര്‍നാഷണലിലും പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മാര്‍ച്ചില്‍ ജര്‍മന്‍ ഓപ്പണിന്റെയും ക്വാര്‍ട്ടറിലെത്തി. അതേ മാസം ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ആദ്യറൗണ്ടില്‍ പുറത്തായി. എന്നാല്‍, സ്വിസ് ഓപ്പണില്‍ റണ്ണറപ്പായി. ഏപ്രിലില്‍ കൊറിയ ഓപ്പണിലും മേയില്‍നടന്ന തായ്ലാന്‍ഡ് ഓപ്പണിലും ആദ്യറൗണ്ടില്‍ പുറത്തായി, ജൂണില്‍ ഇന്‍ഡൊനീഷ്യ ഓപ്പണില്‍ സെമി ഫൈനലിലും മലേഷ്യ ഓപ്പണില്‍ ക്വാര്‍ട്ടറിലും കളിച്ചു. ജൂലായില്‍ മലേഷ്യ മാസ്റ്റേഴ്സില്‍ സെമിയിലും സിങ്കപ്പൂര്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലും കളിച്ചു. ഓഗസ്റ്റില്‍ ജപ്പാന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ടൂര്‍ വിഭാഗത്തില്‍പ്പെടാത്ത തോമസ് കപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
30-കാരനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാര്‍-ഹസീന ദമ്പതിമാരുടെ മകനാണ്. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയില്‍ പരിശീലിക്കുന്നു.
Content Highlights: hs prannoy, prannoy hs, world number one badminton player, badminton news, sports news, prannoy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..