Photo: twitter.com/rpragchess
ചെന്നൈ: 16 കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്.പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ വന്ന അനിഷിനെ പ്രജ്ഞാനന്ദ മുട്ടുകുത്തിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രജ്ഞാനന്ദ സ്കൂള്‍ പരീക്ഷയ്ക്കിടയിലൂടെയാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഡിങ് ലിറെനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. സെമിയില്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ചാണ് ഡിങ് ലിറെന് ഫൈനലിലെത്തിയത്.
നേരത്തേ ക്വാര്‍ട്ടറില്‍ ചൈനീസ് താരം വെയ് യിയെ പരാജയപ്പെടുത്തിയ പ്രജ്ഞാനന്ദ ലോകചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സണെയും മുട്ടുകുത്തിച്ചിരുന്നു. കാള്‍സണെ ഈ വര്‍ഷം രണ്ട് തവണയാണ് പ്രജ്ഞാനന്ദ കീഴടക്കിയത്. നേരത്തേ ഫെബ്രുവരിയില്‍ നടന്ന എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലും പ്രജ്ഞാനന്ദ കാള്‍സണെ തോല്‍പ്പിച്ചിരുന്നു.
Content Highlights: r praggnanandha, chess, Chessable Masters final, chess, online chess, praggnanandha carlsen
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..