മുഹമ്മദ് ത്വൽഹത്ത്, മുഹമ്മദ് ത്വൽഹത്ത് വരച്ച നെയ്മറുടെ ചിത്രം
പുറത്തൂര്‍: ബ്രസീലിലെ സാവോപോളോയിലെ മ്യൂസിയത്തിലെ നെയ്മര്‍ ഗാലറിയില്‍ ഇടംപിടിച്ച് തൃപ്രങ്ങോട് ആലിങ്ങല്‍ സ്വദേശിയുടെ ചിത്രം. പൂവാംകുളങ്ങര അമരയില്‍ മുഹമ്മദ് ത്വല്‍ഹത്തിന്റെ ഡിജിറ്റല്‍ ആര്‍ട്ടാണ് മ്യൂസിയത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പുതുതായി സ്ഥാപിച്ചിരിക്കുന്ന പിക്ച്ചര്‍വാളിലാണ് 23 ചിത്രങ്ങളിലൊന്നായാണ് ത്വല്‍ഹത്തിന്റെ സൃഷ്ടിയുമുള്ളത്. ലോകമെമ്പാടുമുള്ള ആരാധകരില്‍നിന്നുമാണ് ഈ ചിത്രത്തിന്റേയും തിരഞ്ഞെടുപ്പ് നടന്നത്. ബ്രസീല്‍ താരവും പി.എസ്.ജി. മുന്നേറ്റക്കാരനുമായ നെയ്മര്‍ ജൂനിയര്‍, മ്യൂസിയം സന്ദര്‍ശിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. നെയ്മറിന്റെ വിവിധ മത്സരങ്ങളിലെ ട്രോഫികള്‍, ജഴ്‌സികള്‍, മറ്റു മെമന്റോകളൊക്കെയാണ് മ്യൂസിയത്തിലുള്ളത്.
ഒരു വര്‍ഷം മുമ്പാണ് ത്വല്‍ഹത്ത് ചിത്രം വരച്ചത്. ഇന്‍സ്റ്റഗ്രാംവഴി നെയ്മര്‍ ഒഫീഷ്യലിലേക്ക് ചിത്രം ടാഗ് ചെയ്തിരുന്നു. പിന്നീട് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തതായി ഔദ്യോഗികസന്ദേശം വന്നു. ബ്രസീല്‍ ടീമിന്റെ ആരാധകനായ ത്വല്‍ഹത്ത് നെയ്മറിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തുഷ്ടനാണ്. പാങ്ങ് കൈപ്പുറത്തെ സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ക്യാംപസില്‍ ഡിസൈനറായി ജോലിചെയ്യുന്ന ത്വല്‍ഹത്ത് ഡിഗ്രി പഠനം നടത്തിയത് കോട്ടയ്ക്കല്‍ സബീലുല്‍ ഹിദായ അറബിക് കോളേജിലാണ്. നേരത്തേ വിവിധ മലയാള സിനിമാനടന്മാരുടെ ചിത്രം വരയ്ക്കുകയും നിവിന്‍പോളിയുള്‍പ്പെടെയുള്ള നടന്മാര്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ലോഗോനിര്‍മാണത്തിലും ത്വല്‍ഹത്ത് മികവ് തെളിയിച്ചിട്ടുണ്ട്. പ്രവാസിയായ അമരയില്‍ അഷറഫിന്റെയും ഖദീജയുടെയും മകനാണ്. ആഷിഖ്, റിഫ, റൈഹ എന്നിവര്‍ സഹോദരങ്ങളാണ്.
Content Highlights: picture of muhammed twalhat find place in neymar gallery brazil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..