ഡൽഹി-ബെംഗളൂരു മത്സരത്തിൽ നിന്ന്
ബെംഗളൂരു: 2022 പ്രൊ കബഡി ലീഗ് ഫൈനലില്‍ ദബാങ് ഡല്‍ഹി പട്ന പൈറേറ്റ്സിനെ നേരിടും. സെമി ഫൈനലില്‍ പട്ന യു.പി യോദ്ധയെ കീഴടക്കിയപ്പോള്‍ ഡല്‍ഹി ബെംഗളൂരു ബുള്‍സിനെ തകര്‍ത്തു. വെള്ളിയാഴ്ചയാണ് ഫൈനല്‍.
മൂന്ന് തവണ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ് 38-27 എന്ന സ്കോറിനാണ് യു.പി. യോദ്ധയെ കീഴടക്കിയത്. മൊഹമ്മദ്രെസ ഷദ്ലൗയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് പട്ന വിജയം നേടിയത്. ഏഴ് പോയന്റ് നേടിയ സച്ചിനും എട്ട് പോയന്റ് നേടിയ ഗുമാന് സിങ്ങും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ആവേശകരമായ മത്സരത്തില്‍ 40-35 എന്ന സ്കോറിനാണ് ദബാങ് ഡല്‍ഹി ബെംഗളൂരു ബുള്‍സിനെ കീഴടക്കിയത്. ദബാങ് ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 14 പോയന്റ് നേടിയ നവീന്‍ കുമാറാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. മത്സരത്തിന്റെ തുടക്കത്തില്‍ ബെംഗളൂരുവാണ് മുന്നില്‍ നിന്നതെങ്കിലും പിന്നീട് ഡല്‍ഹി തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഫൈനലിലെത്തിയെങ്കിലും ബംഗാള്‍ വാരിയേഴ്സിനോട് തോറ്റ് ഡല്‍ഹി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. ഇത്തവണ ഫൈനല്‍ വിജയിച്ച് കന്നിക്കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി.
Content Highlights: Patna Pirates to play Dabang Delhi in PKL 8 final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..