നിങ്ങളറിയണം ഞാന്‍ 'മോ ഫറ'യല്ല; വേദനകളില്‍ നിന്ന് ഓടി ലോകം കണ്ട മികച്ച ഓട്ടക്കാരനായ ഒരു മനുഷ്യന്റെ കഥ


നാല് ഒളിമ്പിക് മെഡലും ആറ് ലോക കിരീടങ്ങളും നേടിയ ഫറ ബ്രിട്ടന്റെ എക്കാലത്തെയും വലിയ അത്‌ലറ്റുകളിലൊരാളാണ്. 

മോ ഫറ | Photo: AFP

ലണ്ടന്‍: ദീര്‍ഘദൂര ഓട്ടക്കാരനായ മോ ഫറ നേടാത്ത റെക്കോഡുകളില്ല. 5000 മീറ്ററിലും 10000 മീറ്ററിലും മികവ് തെളിയിച്ച മോ ഫറയോളം പോന്ന ഒരു കായികതാരം ബ്രിട്ടന്റെ ചരിത്രത്തിലില്ല. ബ്രിട്ടനുവേണ്ടി 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ഇരട്ട സ്വര്‍ണം നേടി ചരിത്രം കുറിച്ച താരമാണ് ഫറ. 5000 മീറ്ററിലും 10000 മീറ്ററിലുമാണ് താരം സ്വര്‍ണം നേടിയത്. ബ്രിട്ടീഷ് താരമായാണ് അറിയപ്പെടുന്നതെങ്കിലും തന്റെ ജന്മദേശമെവിടെയാണെന്ന് ഫറ ഈയിടെ പുറത്തുവിട്ടു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫറ കായികലോകത്തോട് പങ്കുവെച്ചത്.

ബ്രിട്ടീഷുകാരനായി അറിയപ്പെടുന്ന ഫറ ശരിക്കും ആഫ്രിക്കന്‍ രാജ്യമായ സൊമാലിലാന്‍ഡിലാണ് ജനിച്ചത്. മനുഷ്യക്കടത്തിന്റെ ഇരയായാണ് താരം ബ്രിട്ടനിലെത്തിയത്. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്ന് ബാലവേലയ്ക്ക് വേണ്ടിയാണ് ഫറയെ ബ്രിട്ടനിലെത്തിച്ചത്. ഹുസൈന്‍ അബ്ദി കഹിന്‍ എന്നായിരുന്നു ഫറയുടെ യഥാര്‍ത്ഥ പേര്.

എട്ടോ ഒന്‍പതോ വയസ്സ് പ്രായമുള്ളപ്പോഴാണ് ഫറ ബ്രിട്ടനിലെത്തുന്നത്. മുന്‍പരിചയമില്ലാത്ത ഒരു സ്ത്രീ ഫറയെ ജിബൂട്ടിയില്‍ നിന്ന് ബ്രിട്ടനിലെത്തിച്ചു. അവരാണ് ഹുസൈന്‍ അബ്ദി കഹിന്‍ എന്ന പേര് മോ ഫറ എന്നാക്കി മാറ്റിയത്. ഒരു തിരിച്ചറിയല്‍ രേഖപോലും കൈയ്യിലില്ലാതയാണ് ഫറ ബ്രിട്ടനില്‍ കാലുകുത്തിയത്. നാടും വീടും വിട്ട് തീര്‍ത്തും അപരിചിതമായ മറ്റൊരു രാജ്യത്ത് ഒറ്റയ്ക്ക് വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ജീവിച്ച ഫറയുടെ തുറന്നുപറച്ചില്‍ വലിയൊരു പ്രചോദനമാണ്.

ഫറയ്ക്ക് നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ സൊമാലിയയിലുണ്ടായ സിവില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് അമ്മയെയും രണ്ട് സഹോദരങ്ങളെയും നഷ്ടമായി. ഇതോടെ താരം ഒറ്റപ്പെട്ടു. സൊമാലിലാന്‍ഡില്‍ നിന്ന് ഫറ ജിബൂട്ടിയിലെത്തി. ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞ് ബ്രിട്ടനിലെത്തിയ ഫറ അത്ഭുതകരമായാണ് കായികരംഗത്തെത്തിയത്. വീട്ടുജോലി ചെയ്തും കുട്ടികളെ നോക്കിയും പട്ടിണി കിടന്നുമെല്ലാം വളര്‍ന്ന ഫറ 2000-ലാണ് ബ്രിട്ടീഷ് പൗരത്വം നേടുന്നത്. ദീര്‍ഘകാലം അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ കാര്യവും ഫറ വെളിപ്പെടുത്തി.

' നിങ്ങള്‍ വിചാരിക്കുന്നതുപോലെയുള്ള ഒരാളല്ല ഞാന്‍. എല്ലാവര്‍ക്കും ഞാന്‍ മോ ഫറയാണ്. പക്ഷേ അതല്ല എന്റെ യഥാര്‍ത്ഥ പേര്. ഇക്കാര്യം രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു. എന്റെ കുട്ടികള്‍ ഞാന്‍ എങ്ങനെ ബ്രിട്ടനിലെത്തി എന്ന് ചോദിക്കുമ്പോള്‍ എനിക്ക് ഉത്തരം നല്‍കണം അതിനുവേണ്ടിയാണ് ഈ വെളിപ്പെടുത്തല്‍. ആരോരുമില്ലാതെയാണ് ഞാന്‍ ബ്രിട്ടനിലെത്തിയത്. അതും കുട്ടിയായിരിക്കുമ്പോള്‍. അന്ന് മാതാപിതാക്കളെ കാണണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നടക്കില്ലല്ലോ. ബാത്ത്‌റൂമിലിരുന്ന് കരഞ്ഞാണ് ആ വിഷമം ഞാന്‍ തീര്‍ത്തത്. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഓടിമാറാനാണ് ഞാന്‍ ശ്രമിച്ചത്. അങ്ങനെ ഞാനൊരു ഓട്ടക്കാരനായി മാറി. ലോകമറിയപ്പെടുന്ന കായികതാരമായി'- മോ ഫറ പറഞ്ഞു.

ഫറയുടെ വെളിപ്പെടുത്തല്‍ കായികലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. താരത്തിന്റെ കഠിനാധ്വാനത്തെയും ദൃഢനിശ്ചയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നാല് ഒളിമ്പിക് മെഡലും ആറ് ലോക കിരീടങ്ങളും നേടിയ ഫറ ബ്രിട്ടന്റെ എക്കാലത്തെയും വലിയ അത്‌ലറ്റുകളിലൊരാളാണ്.

Content Highlights: mo farah, farah real name, athlete, olympic champion, mo fara, 1000 meter fara, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented