photo: twitter/Novak Djokovic
പാരീസ്: ടെന്നീസിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുകയാണ് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്. ഇപ്പോള്‍ കരിയറിലെ മറ്റൊരു നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ജോക്കോവിച്ച്. ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.
കരിയറില്‍ ഇതുവരെ 378-ആഴ്ചകളാണ് സെര്‍ബിയന്‍ താരം ലോക ഒന്നാം റാങ്കില്‍ തുടര്‍ന്നത്. ജര്‍മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് ജോക്കോ മറികടന്നത്. സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം നമ്പറില്‍ തുടര്‍ന്നത്.
310 ആഴ്ചകള്‍ ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ നേട്ടത്തെ 2021 മാര്‍ച്ചിലാണ് ജോക്കോ മറികടന്നത്. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോയ്ക്കായി. ഇരുവര്‍ക്കും 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണുള്ളത്. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജോക്കോവിച്ച് രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.
Content Highlights: Novak Djokovic sets all-time record with 378th week as world tennis number 1, overtaking Steffi Graf
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..