Photo: AP
ന്യൂയോര്‍ക്ക്: മേജര്‍ ടൂര്‍ണമെന്റുകളില്‍ ഈ വര്‍ഷത്തെ തുടര്‍ച്ചയായ 25-ാം ജയത്തോടെ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍.
അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബൈക്കെതിരേ നാലു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോയുടെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. സ്‌കോര്‍: 1-6, 6-3, 6-2, 6-2.
ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബൈയുടെ തോല്‍വിയോടെ യു.എസ് ഓപ്പണില്‍ നിന്ന് അവസാന അമേരിക്കന്‍ താരവും പുറത്തായി. 1880-ന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടെന്നീസ് ടൂര്‍ണമെന്റില്‍ ആതിഥേയ രാജ്യത്തെ താരങ്ങളാരും തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതിരിക്കുന്നത്.
ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയാണ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.
Content Highlights: Novak Djokovic moves into US Open 2021 quarter-finals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..