വാക്‌സിനെടുക്കാത്ത ജോക്കോവിച്ചിന് പിന്നെയും പണികിട്ടി, യു.എസ്.ഓപ്പണ്‍ നഷ്ടമായേക്കും


മൂന്ന് തവണ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ജോക്കോവിച്ച് കഴിഞ്ഞ വര്‍ഷം റണ്ണറപ്പുമായിരുന്നു

Photo: AP

സിന്‍സിനാറ്റി: നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് തിരിച്ചടി. ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന യു.എസ്.ഓപ്പണ്‍ താരത്തിന് നഷ്ടമായേക്കും.

കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തതുമൂലമാണ് ജോക്കോവിച്ചിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവാത്തത്. യു.എസ്.ഓപ്പണിന് മുന്നോടിയായുള്ള സിന്‍സിനാറ്റി ഓപ്പണ്‍ ടൂര്‍ണമെന്റിലും ജോക്കോവിച്ചിന് പങ്കെടുക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് വാക്‌സിനെടുക്കാത്ത വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ നിയമത്തില്‍ മാറ്റം വരികയോ അല്ലെങ്കില്‍ ജോക്കോവിച്ച് വാക്‌സിനെടുക്കുകയോ ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടൂ.

നിലവില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ച് യു.എസ്.ഓപ്പണിലെ കിരീടപ്രതീക്ഷയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷ താരങ്ങളില്‍ ജോക്കോവിച്ച് രണ്ടാമതാണ്. സ്‌പെയിനിന്റെ ഇതിഹാസം റാഫേല്‍ നദാല്‍ 22 കിരീടങ്ങളുമായി താരത്തിന് മുന്നിലുണ്ട്. ഇത്തവണ യു.എസ്.ഓപ്പണ്‍ വിജയിച്ചാല്‍ ജോക്കോവിച്ചിന് നദാലിന്റെ റെക്കോഡിനൊപ്പമെത്താം. പക്ഷേ വാക്‌സിനെടുക്കാന്‍ മടിക്കുന്ന ജോക്കോവിച്ച് സ്വന്തം കുഴി തോണ്ടുകയാണ്.

മൂന്ന് തവണ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ജോക്കോവിച്ച് കഴിഞ്ഞ വര്‍ഷം റണ്ണറപ്പുമായിരുന്നു. 2021 ഫൈനലില്‍ ഡാനില്‍ മെദ്‌വെദേവ് ജോക്കോവിച്ചിനെ 6-4, 6-4, 6-4 എന്ന സ്‌കോറിന് തകര്‍ത്ത് കിരീടം നേടി. കോവിഡ് വാക്‌സിനെടുക്കാത്തതിനെത്തുടര്‍ന്ന് ജോക്കോവിച്ചിന് ഇതിനോടകം നിരവധി ടൂര്‍ണമെന്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. യു.എസ് ഓപ്പണും നഷ്ടപ്പെട്ടാല്‍ ജോക്കോവിച്ചിന്റെ കരിയറില്‍ അത് കനത്ത ആഘാതമാണ് സൃഷ്ടിക്കുക.

Content Highlights: novak djokovic, us open 2022, djokovic vaccine, covid 19 vaccine, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented