Photo: AP
ലണ്ടന്‍: ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം സഫലമാകുമോ? വിംബിള്‍ഡണ്‍ വിജയത്തോടെ സാഹചര്യങ്ങള്‍ അനുകൂലമായി വരുമ്പോഴും ചില കടുംപിടിത്തങ്ങള്‍ ജോക്കോയെ പിന്നോട്ടുവലിക്കുന്നു.
കോവിഡിനെതിരേ വാക്‌സിന്‍ സ്വീകരിക്കില്ല എന്നത് ജോക്കോവിച്ചിന്റെ പിടിവാശിയാണ്. അതില്‍തട്ടിയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായത്. അവിടെനിന്ന് തിരിച്ചയച്ചു. എന്തെല്ലാം നാടകങ്ങളാണ് ഓസ്ട്രേലിയയില്‍ അരങ്ങേറിയത്. ഈവര്‍ഷത്തെ അടുത്ത ഗ്രാന്‍ഡ്സ്ലാം യു.എസ്. ഓപ്പണാണ്. അമേരിക്കയിലെ നിലവിലെ നിയമമനുസരിച്ച്, വാക്‌സിന്‍ സ്വീകരിക്കാത്ത ജോക്കോവിച്ചിന് പ്രവേശനമുണ്ടാകില്ല. മൂന്നുവട്ടം യു.എസ്. ഓപ്പണ്‍ നേടിയ ജോക്കോ കഴിഞ്ഞവര്‍ഷം ഫൈനലില്‍ ഡാനില്‍ മെദ്വദേവിനോട് തോറ്റു. അമേരിക്കയുടെ വാക്‌സിന്‍നിയമങ്ങള്‍ മാറുമെന്നാണ് ജോക്കോയുടെ ശുഭപ്രതീക്ഷ. അടുത്ത ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാവുമോ എന്നും ഉറപ്പില്ല.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ റാഫേല്‍ നഡാലിന്റെ പേരിലാണ്-22. വിംബിള്‍ഡണ്‍ നേടിയതോടെ റോജര്‍ ഫെഡററെ മറികടന്ന് ജോക്കോയ്ക്ക് 21 കിരീടങ്ങളായി. 40 വയസ്സ് കഴിഞ്ഞ ഫെഡറര്‍ പരിക്കുമൂലം ഒരുവര്‍ഷമായി കളിച്ചിട്ടില്ല. പരിക്കേറ്റ നഡാല്‍ വിംബിള്‍ഡണിന്റെ സെമിഫൈനല്‍ കളിക്കാതെ പിന്‍മാറിയിരുന്നു. 35-കാരനായ ജോക്കോ മികച്ച ശാരീരികക്ഷമത നിലനിര്‍ത്തുന്നു. പക്ഷേ, പിടിവാശികള്‍ താരത്തിന്റെ മുന്നോട്ടുള്ള വഴികളെ ദുര്‍ഘടമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..