ജോക്കോയ്ക്ക് വീണ്ടും വാക്‌സിന്‍ തിരിച്ചടി; യു.എസ് ഓപ്പണില്‍നിന്ന് പിന്മാറി


Photo: AFP

ബെല്‍ഗ്രേഡ്: കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. ഈ മാസം 29-ന് ആരംഭിക്കുന്ന യു.എസ്. ഓപ്പണില്‍നിന്ന് താരം പിന്മാറി. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് തവണ യു.എസ്. ഓപ്പണ്‍ ജേതാവും 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമുള്ള ജോക്കോവിച്ച് ഇത്തവണയും ഔദ്യോഗിക പ്രവേശന പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തതിനാല്‍ അദ്ദേഹത്തിന് യു.എസില്‍ പ്രവേശിക്കുന്നതിനായി സാധിക്കില്ല. കോവിഡ് വാക്‌സിനെടുക്കാത്തതിനാല്‍ ജോക്കോയ്ക്ക് നഷ്ടമാകുന്ന രണ്ടാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്. ഇക്കാരണത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

നിലവിലെ യു.എസ്. നിയമങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ രാജ്യത്തേക്ക് വിമാനങ്ങളില്‍ കയറുന്നതിനും പ്രവേശിക്കുന്നതിനും മുഴുവന്‍ വാക്‌സിനേഷന്‍ രേഖകളും കാണിക്കേണ്ടതുണ്ട്. യു.എസ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി.) അടുത്തിടെ വാക്‌സിനെടുക്കാത്ത യു.എസ്. പൗരന്മാര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത സന്ദര്‍ശകര്‍ക്കുള്ള നിയമങ്ങളില്‍ ഇതുവരെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ജോക്കോവിച്ചിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് യു.എസ്. ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ സ്റ്റേസി അല്ലസ്റ്റര്‍ പറഞ്ഞു.

Content Highlights: Novak Djokovic confirms withdrawal from US Open 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented