Photo: AFP
മെല്‍ബണ്‍: വരുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കണമെങ്കില്‍ നൊവാക് ജോക്കോവിച്ചടക്കമുള്ള ടെന്നീസ് താരങ്ങളെല്ലാം തന്നെ കോവിഡ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനായി അദ്ദേഹം വാക്സിന് സ്വീകരിച്ചിരിക്കണമെന്നും ടൈലി വ്യക്തമാക്കി.
താന്‍ വാക്സിനേഷന് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം ജോക്കോവിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ആരോഗ്യ ചട്ടങ്ങള്‍ ടെന്നീസ് ഓസ്ട്രേലിയ പുറത്തുവിടുന്നതു വരെ കാത്തിരിക്കാമെന്നാണ് ജോക്കോവിച്ചിന്റെ നിലപാട്.
ടെന്നീസ് ഓസ്ട്രേലിയയും വിക്ടോറിയ സംസ്ഥാന സര്‍ക്കാരും തമ്മില്‍ മാസങ്ങളോളം നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ടൂര്‍ണമെന്റിനായി മെല്‍ബണ്‍ പാര്‍ക്കില്‍ എത്തുന്ന എല്ലാവരും തന്നെ കോവിഡ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന ചട്ടം വന്നത്.
വാക്സിന് സ്വീകരിക്കാത്ത കളിക്കാര്‍ക്ക് യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കില്ലെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുകയും ചെയ്തു.
Content Highlights: Novak Djokovic and all other players have to be vaccinated to compete in the Australia Open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..