photo: Twitter
ന്യൂഡല്‍ഹി: 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് നിഖാത് സരിന്റെ സ്വര്‍ണനേട്ടം.
ഫൈനലില്‍ വിയാറ്റ്‌നാം താരമായ നുയന്‍ തി ടാമിനെയാണ് നിഖാത് സരിന്‍ പരാജയപ്പെടുത്തിയത്. ആധികാരിക പ്രകടനത്തോടെയാണ് (5-0) നിഖാത് സരിന്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം നേടിയത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ 2022 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് നിഖാത് സരിന്‍. മേരി കോമാണ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സരിന്‍ സ്വര്‍ണം നേടിയിരുന്നു.
Content Highlights: Nikhat Zareen Beats Nguyen Thi Tam To Win Second Title
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..