'ജയിക്കുന്നവര്‍ പണം കൊടുക്കണം..ഡീല്‍,നൈറ്റ്ക്ലബ്ബിലേക്ക് പോകാം';വൈറലായി ജോക്കോ-കിര്‍ഗിയോസ് ചാറ്റ്


kirgios, djokovic

ലണ്ടന്‍; വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായികലോകം. ടോപ്പ് സീഡ് നൊവാക് ജോക്കോവിച്ചും ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസും തമ്മിലാണ് കിരീടപ്പോരാട്ടം. ജോക്കോവിച്ച് ഏഴാം വിംബിള്‍ഡണ്‍ കിരീടത്തിനായി കളിക്കാനിറങ്ങുമ്പോള്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് കിര്‍ഗിയോസിന്റെ ലക്ഷ്യം.

എന്നാല്‍ ഫൈനലിന് മുമ്പുളള ഇരുവരുടേയും ചാറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരങ്ങള്‍ സംവദിച്ചത്. ആദ്യം തുടങ്ങിയത് കിര്‍ഗിയോസാണ്. ജോക്കോയുടേയും കിര്‍ഗിയോസിന്റേയും ബന്ധം സംബന്ധിച്ച ട്വീറ്റിന് മറുപടിയെന്നോണമാണ് ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പോസ്റ്റ് ചെയ്തത്. 'ഇപ്പോള്‍ നമ്മള്‍ സുഹൃത്തുക്കളല്ലേ? എന്നായിരുന്നു താരം ജോക്കോവിച്ചിനോട് ചോദിച്ചത്.

photo: instagram story/kirgios

ഉടന്‍ തന്നെ ജോക്കോയുടെ മറുപടിയെത്തി. 'നിങ്ങളെന്നെ ഡിന്നറിന് ക്ഷണിച്ചാല്‍ ഞാന്‍ സ്വീകരിക്കാം, നാളെ ജയിക്കുന്നവര്‍ പണം കൊടുക്കണം' എന്നായിരുന്നു മറുപടി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ തന്നെയായിരുന്നു പ്രതികരണം.

ശേഷം കിര്‍ഗിയോസ് വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായെത്തി. 'ഡീല്‍, നമുക്ക് നൈറ്റ് ക്ലബ്ബിലേക്ക് പോകാം' എന്നായിരുന്നു മറുപടി. ജോക്കോയുടെ സ്‌റ്റോറിയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

photo: instagram story/kirgios

വിംബിള്‍ഡണ്‍ ഫൈനലിന് മുന്നുളള ഇരുവരുടേയും ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാണ്. മുമ്പ് കോവിഡ് വാക്‌സീന്‍ സ്റ്റാറ്റസ് വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ താരത്തെ ഡീപോര്‍ട്ട് ചെയ്യാന്‍ തീരുമാനമെടുത്തപ്പോള്‍ കിര്‍ഗിയോസ് ജോക്കോയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.


Content Highlights: Nick Kyrgios-Novak Djokovic Instagram Chat Goes Viral

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented