Neeraj Chopra | Photo: twitter.com/Diamond_League
സ്റ്റോക്ഹോം: കോമണ്‍വെല്‍ത്ത് ഗെയിംസും ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും പടിവാതിലില്‍ നില്‍ക്കേ, ജാവലില്‍ ത്രോയില്‍ വീണ്ടും ദേശീയ റെക്കോഡ് തിരുത്തി ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയത്. മത്സരത്തില്‍ രണ്ടാംസ്ഥാനവും നീരജ് നേടി.
90.31 മീറ്റര്‍ എറിഞ്ഞ ഗ്രനേഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ് സ്വര്‍ണം നേടിയത്. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (89.08 മീറ്റര്‍) വെങ്കലം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ 89.94 മീറ്റര്‍ പിന്നിട്ടുകൊണ്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്.
ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നീരജ് ചോപ്ര ദേശീയ റെക്കോഡ് തിരുത്തുന്നത്. നേരത്തെ ഫിന്‍ലന്‍ഡില്‍നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ ദൂരം കണ്ടെത്തി ചോപ്ര ദേശീയ റെക്കോഡ് മറികടന്നിരുന്നു. 2021 മാര്‍ച്ചില്‍ നീരജ് പട്യാലയില്‍ കുറിച്ച 88.07 മീറ്ററായിരുന്നു അതുവരെയുണ്ടായിരുന്ന ദേശീയ റെക്കോഡ്.
Content Highlights: Neeraj Chopra breaks his own national record with 89.94m throw at Stockholm, finishes 2nd
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..