Photo: AP
ലൗസേന്‍: ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. ജാവലില്‍ ത്രോയില്‍ 89.09 മീറ്റര്‍ ദൂരം കണ്ടെത്തി എതിരാളികളെ ബഹുദൂരം പിന്നിലാക്കി നീരജ് ഒന്നാമതെത്തി.
ആദ്യ ശ്രമത്തില്‍ തന്നെ 89.09 മീറ്റര്‍ കണ്ടെത്താന്‍ നീരജിന് സാധിച്ചു. പരിക്കില്‍ നിന്ന് മുക്തനായശേഷം നീരജ് പങ്കെടുത്ത ആദ്യ മത്സരമാണിത്. പരിക്കുമൂലം താരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായിരുന്നു. ഈ വിജയത്തോടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ നീരജിന് സാധിച്ചു. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും നീരജ് സ്വന്തമാക്കി.
85.88 മീറ്റര്‍ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ കുര്‍ട്വ തോംപ്‌സണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഡയമണ്ട് ലീഗ് ഫൈനല്‍സിലേക്കുള്ള പ്രവേശനം. സെപ്റ്റംബര്‍ 7,8 തീയതികളിലായി ഫൈനല്‍ നടക്കും.
Content Highlights: neeraj chopra, diamond league neeraj chopra, neeraj injury, neeraj chopra best distance, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..