കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമുകളെ ജെറോം വിനീതും ജി. അഞ്ജുമോളും നയിക്കും. തമിഴ്നാട് സ്വദേശിയായ ജെറോം വിനീത് കൊച്ചി ബി.പി.സി.എല്‍. ടീമിന്റെ അറ്റാക്കറാണ്.

ആദ്യമായാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മറുനാടന്‍ താരം കേരളത്തെ നയിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പിനുള്ള പുരുഷ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടീം: ജെറോം വിനീത് (ക്യാപ്റ്റന്‍), മുത്തുസ്വാമി, എന്‍. ജിതിന്‍, ജി.എസ്. അഗിന്‍, പി. രോഹിത്, അബ്ദുള്‍ റഹീം, സി. അജിത് ലാല്‍, വിബിന്‍ എം. ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ. അന്‍സാബ്, സി.കെ. രതീഷ്. കോച്ച്: അബ്ദുള്‍ നാസര്‍, അസിസ്റ്റന്റ് കോച്ച്: കിഷോര്‍ കുമാര്‍, മാനേജര്‍: കെ.പി. രവീന്ദ്രന്‍ നായര്‍.

വനിതാ ടീം: ജി. അഞ്ജുമോള്‍ (ക്യാപ്റ്റന്‍), കെ.എസ്. ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, എസ്. സൂര്യ, എസ്. രേഖ, എം. ശ്രുതി, എന്‍.എസ്. ശരണ്യ, ഇ.കെ. ഫാത്തിമാ റുക്സാന, കെ.പി. അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍. കോച്ച്: സണ്ണി ജോസഫ്, അസി. കോച്ച്: നവാസ് വഹാബ്, മാനേജര്‍: കെ.സി. ഏലമ്മ.

Contnet Highlights:  National Volleyball Championship Kerala Team